Skip to main content

സാമൂഹിക വികസനത്തിന് ജൻഡർ റെസ്പോൺസിവ് ബഡ്ജറ്റിങ്ങിന്റെ പ്രാധാന്യം ചർച്ച ചെയ്ത് ശിൽപശാല

സ്ത്രീകളുടെ ഉന്നമനത്തിനായി ബഡ്ജറ്റിൽ പ്രത്യേക ഭാഗം ഉൾപ്പെടുത്തണം

സുസ്ഥിരമായ സാമ്പത്തികസാമൂഹിക വികസനം ഉറപ്പാക്കുന്നതിൽ ജൻഡർ റെസ്പോൺസിവ് ബഡ്ജറ്റിങ് കാര്യക്ഷമമായി നിർവഹിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി ശിൽപശാല സംഘടിപ്പിച്ചു. സംസ്ഥാന ആസൂത്രണ ബോർഡും വനിതാ ശിശുവികസന വകുപ്പും ചേർന്ന് ഇൻസ്റ്റിറ്റ്യൂഷണലൈസേഷൻ ഓഫ് ജൻഡർ റെസ്പോൺസിവ് ബഡ്ജറ്റിങ് കേരള എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപശാല സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർപേഴ്സൺ വി.കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ആകെ ജനസംഖ്യയുടെ 52 ശതമാനവും സ്ത്രീകളാണെന്നിരിക്കെ സമൂഹത്തിന്റെ സമഗ്ര പുരോഗതിയിൽ സ്ത്രീ പങ്കാളിത്തം നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ബജറ്റിൽ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രത്യേക ഭാഗം തന്നെ ഉൾക്കൊള്ളിക്കേണ്ടതുണ്ട്. സാമ്പത്തിക സ്വാതന്ത്ര്യം സ്ത്രീക്കും പുരുഷനും ഒരുപോലെ പ്രധാനമാണ്. ഇതിനായി സ്ത്രീകൾക്ക് മികച്ച തൊഴിൽ അന്തരീക്ഷം ഒരുക്കേണ്ടതുണ്ട്. സ്ത്രീ സ്വാതന്ത്ര്യംസാമ്പത്തിക സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കാൻ ഇത് സംബന്ധിച്ച ക്യത്യമായ വിവരശേഖരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ പ്രിയങ്ക ജി അധ്യക്ഷയായി. ഉച്ചയ്ക്ക് ശേഷം നടന്ന സെഷനിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ പങ്കെടുത്തു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം മിനി സുകുമാർസംസ്ഥാന ആസൂത്രണ ബോർഡ് സാമൂഹിക വിഭാഗം ചീഫ് ബിന്ദു പി വർഗീസ്സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗം മ്യദുൽ ഈപ്പൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

സ്ത്രീ സുരക്ഷയും ലിംഗസമത്വവുംസ്ത്രീകളുടെ വിദ്യാഭ്യാസംതൊഴിൽസാമൂഹിക സുരക്ഷിതത്വം തുടങ്ങിയ അനുബന്ധ വിഷയങ്ങളിൽ ചർച്ചകളും നടന്നു.

പി.എൻ.എക്സ്.  4957/2022

date