Skip to main content

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ യുവജനക്ഷേമ ബോർഡ്  പ്രചാരണം നടത്തും

അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ ശാസ്ത്രബോധത്തെ സംസ്ഥാന യുവജനക്ഷേമ ബോർഡ് മാട്രിമോണിയൽ പ്ലാറ്റ്ഫോമും ശാസ്ത്ര ക്വിസ്സും നടത്താൻ തീരുമാനിച്ചതായി യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് പറഞ്ഞു.   മനുഷ്യമൂല്യങ്ങളെ മുൻനിർത്തി ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ സഹായിക്കുക എന്നതായിരിക്കും ഈ പ്ലാറ്റഫോമിന്റെ പ്രത്യേകത.

കുട്ടികളിലും യുവജനങ്ങളിലും ശാസ്ത്ര- ചരിത്ര അവബോധം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വിസ്സ് മത്സരങ്ങൾ നടത്തുക. ഹൈസ്‌കൂൾ തലത്തിൽ പ്രാഥമിക മത്സരവും പിന്നീട് നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുംജില്ലാ- സംസ്ഥാന തലങ്ങളിലും മത്സരങ്ങൾ നടത്തും. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ  ഒന്നാം സമ്മാനമായി 2000 രൂപയും രണ്ടാം സമ്മാനമായി 1000 രൂപയുമാണ് നൽകുക. ജില്ലാടിസ്ഥാനത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 10000,  5000 രൂപ  ലഭിക്കും. സംസ്ഥാനതലത്തിൽ ആദ്യ രണ്ടു സ്ഥാനത്തെത്തുന്നവർക്കു  യഥാക്രമം ഒരു ലക്ഷം രൂപയും 50000 രൂപയുമാണ് സമ്മാനം.

പി.എൻ.എക്സ്.  4959/2022

 

date