Skip to main content

സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളജിലെ ഒന്നാം വർഷ ഡിപ്ലോമ രണ്ടാംഘട്ട സപോട്ട് അഡ്മിഷൻ ഒക്ടോബർ 20, 21, 22 തീയതികളിൽ നടക്കും. രജിസ്‌ട്രേഷൻ എല്ലാ ദിവസവും രാവിലെ മുതൽ 11 വരെയാണ്.

20ന് സ്ട്രീം ലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട റാങ്ക് 35,000 വരെയുള്ള എല്ലാ പൊതുവിഭാഗക്കാർക്കും സംവരണവിഭാഗം എല്ലാ റാങ്കുകാർക്കുമാണ് സ്‌പോട്ട് അഡ്മിഷൻ. 21ന് സ്ട്രീം ലെ ലിസ്റ്റിൽ ഉൾപ്പെട്ട 35,001 മുതലുള്ളവർക്കും 22ന് സ്ട്രീം ലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കും അഡ്മിഷൻ എടുക്കാം.

അഡ്മിഷനായി സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കണം. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ വാർഷിക വരുമാനം ഒരു ലക്ഷം രൂപവരെയുള്ളവർ 1,000 രൂപയും മറ്റുള്ളവർ 3,890 രൂപയും ഡെബിറ്റ്/ക്രഡിറ്റ് കാർഡ് വഴി അടയ്ക്കണം.

പി.ടി.എ/ഇൻസ്റ്റിറ്റ്യൂഷൻ ഡെവലപ്പ്‌മെന്റ് ഫണ്ട് പണമായി നൽകേണ്ടതാണ്. വിവരങ്ങൾക്ക്: www.polyadmission.org.

പി.എൻ.എക്സ്.  4970/2022

date