Skip to main content

അസിസ്റ്റന്റുമാർക്ക് ഇൻഡക്ഷൻ ട്രെയിനിംഗ് തുടങ്ങി

പൊതു ഭരണ വകുപ്പിൽ പുതുതായി ജോലിയിൽ പ്രവേശിച്ച അസിസ്റ്റന്റുമാർക്കായി ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന് കീഴിലുള്ള മികവിന്റെ കേന്ദ്രം ഇൻഡക്ഷൻ ട്രെയിനിങ് ആരംഭിച്ചു. ഒക്ടോബർ 22 വരെ സെക്രട്ടറിയേറ്റിലെ ശ്രുതി ഹാളിലാണ് പരിശീലന പരിപാടി.

ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡിഷണൽ  ചീഫ് സെക്രട്ടറി ഡോക്ടർ  ആഷാ തോമസ് പരിശീലനം ഉദ്ഘാടനം ചെയ്തു. ടൂറിസം വകുപ്പ് ഡയറക്ടർ പി. ബി നൂഹ് ആദ്യ ക്ലാസിനു നേതൃത്വം നൽകി.

പരിശീലനവും  ജീവനക്കാരുടെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട  നാലാം ഭരണ പരിഷ്‌ക്കാര കമ്മിഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ജീവനക്കാർക്കായി ഇൻഡക്ഷൻ  ട്രെയിനിങ് സംഘടിപ്പിച്ചത്. സർക്കാർ സേവനം സമയബന്ധിതമായി നൽകുന്നതിന് ജീവനക്കാരെ പ്രാപ്തരാക്കുന്നതിനായി മാനേജ്‌മെന്റ് പരിശീലന പരിപാടികൾ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 22 ന് നടക്കുന്ന സമാപന ചടങ്ങിൽ പൊതു വിദ്യാഭാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയാകും.

പി.എൻ.എക്സ്.  4972/2022

date