Skip to main content

പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം സ്‌പോട്ട് അഡ്മിഷൻ

സംസ്ഥാനത്തെ വിവിധ സർക്കാർ/എയ്ഡഡ്/CAPE/സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ ഒഴിവുകൾ നികത്തുന്നതിനായി സ്ഥാപനാടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 19 മുതൽ 22 വരെ നടത്തും. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കുംപുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും (റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ) പങ്കെടുക്കാം. ലഭ്യമായ ഒഴിവുകൾ പോളീടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org യിലെ Vacancy Position എന്ന ലിങ്ക് വഴി മനസ്സിലാക്കാം. ഓരോ സ്ഥാപനത്തിലേയും റാങ്ക് അടിസ്ഥാനത്തിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്ന സമയക്രമം വെബ്‌സൈറ്റിൽ പരിശോധിച്ച അപേക്ഷകർ ബന്ധപ്പെട്ട കോളേജുകളിൽ ഹാജരാകണം.

അഡ്മിഷൻ ലഭിക്കുന്നവർക്ക് അസൽ രേഖകൾ സമർപ്പിച്ച് മുഴുവൻ ഫീസടച്ച് അഡ്മിഷൻ നേടാം. പോളിടെക്‌നിക് കോളേജിൽ അഡ്മിഷൻ ലഭിച്ചിട്ടുള്ളവർ അഡ്മിഷൻ സ്ലിപ്പോഫീസ് അടച്ച  രസീതോ ഹാജരാക്കിയാൽ മതി. ഒന്നിൽ കൂടുതൽ സ്ഥാപങ്ങളിൽ ഹാരാജാകുന്നവർ നിർബന്ധമായും പ്രോക്‌സി ഫോം ഹാജരാക്കണം.

പി.എൻ.എക്സ്.  4974/2022

date