Skip to main content

നഴ്‌സസ് ക്ഷേമനിധി സ്‌കോളർഷിപ്പിനും ക്യാഷ് അവാർഡിനും അപേക്ഷിക്കാം

കേരളാ ഗവൺമെന്റ് നഴ്‌സസ് ആന്റ് പബ്ലിക് ഹെൽത്ത് നഴ്‌സസ് ക്ഷേമ നിധിയിലെ കുട്ടികൾക്കുള്ള ക്യാഷ് അവാർഡിനും അംഗങ്ങളുടെ സ്‌കോളർഷിപ്പിനുമുള്ള അപേക്ഷ ക്ഷണിച്ചു.

പ്ലസ്ടു എല്ലാ ഗ്രൂപ്പും സി.ബി.എസ്.ഇഐ.സി.എസ്.ഇടി.എച്ച്.എസ്.എൽ.സിവി.എച്ച്.എസ്.സി, എസ്.എസ്.എൽ.സി എന്നീ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് കരസ്ഥമാക്കിയക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ളതാണ് ക്യാഷ് അവാർഡ്. പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ മൂന്നു മാസത്തിനകം ഇതിനുള്ള അപേക്ഷ നിശ്ചിത ഫോമിൽ അതതു ജില്ലയിലെ എം.സി.എച്ച് ഓഫീസർ വഴിയോ ഡിസ്ട്രിക്ട് നഴ്‌സിംഗ് ഓഫീസർ വഴിയോ നേരിട്ടോ ക്ഷേമനിധി സെക്രട്ടറിക്ക് അയയ്ക്കണം.

കൂടാതെ വിവിധ പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്നതിന് ഗവൺമെന്റ് നടത്തിയ എൻട്രൻസ് പരീക്ഷ മുഖേന ഗവൺമെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും ഗവൺമെന്റ് നഴ്‌സിംഗ് സ്‌കൂളുകളിലും ഗവൺമെന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് സ്‌കൂളിലും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അഡ്മിഷൻ കിട്ടി രണ്ടു മാസത്തിനകമോ നവംബർ 30 ന് അകമോ നിശ്ചിത ഫോമിൽ അപേക്ഷ കൊടുത്തിരിക്കണം. താമസിച്ചു കിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. കോഴ്‌സ് തീരുന്നതുവരെ ഓരോ വർഷവും സ്‌കോളർഷിപ്പ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറിനഴ്‌സസ് ക്ഷേമനിധിഹോളി ഏഞ്ചൽസ് കോൺവെന്റിന് എതിർവശംതിരുവനന്തപുരം-1 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471-3591990.

പി.എൻ.എക്സ്.  4983/2022

date