Skip to main content

സൗജന്യ മത്സര പരിശീലനം 

    സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരളം) വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന സ്റ്റേറ്റ് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റ് ശാക്തീകരണം പദ്ധതി പ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത എറണാകുളം, തൃശൂര്‍, ഇടുക്കി, കോട്ടയം  ജില്ലകളിലുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി നവംബര്‍ രണ്ടു മുതല്‍ 30 ദിവസത്തെ സൗജന്യ മത്സര പരിശീലനം ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കുന്നത്തുനാട്, പെരുമ്പാവൂര്‍ നടത്തും. പി.എസ്.സി നടത്താന്‍ നിശ്ചയിച്ചിട്ടുളള  ഒഴിവുകള്‍ക്കുവേണ്ടി നടത്തുന്ന പ്രവേശന പരീക്ഷയുടെ സിലബസിനെ അടിസ്ഥാനമാക്കിയാണ് ക്ലാസുകള്‍ നടത്തുന്നത്. താത്പര്യമുളളവര്‍ ബയോഡാറ്റ വാട്ട്‌സാപ്പ് നമ്പര്‍ സഹിതം ഒക്ടോബര്‍ 28 ന് മുമ്പായി rpeeekm.emp.lbr@kerala.gov.in , teekntd.emp.lbr@kerala.gov.in ഇ-മെയില്‍ ഐഡിയിലോ, നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. എറണാകുളം പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. 

date