Skip to main content
ലഹരി വിരുദ്ധ മൂവാറ്റുപുഴ എന്ന ആശയ പ്രചാരണാര്‍ത്ഥം നടത്തിയ കൂട്ടയോട്ടം മൂവാറ്റുപുഴ നഗരസഭ അധ്യക്ഷന്‍ പി.പി എല്‍ദോസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

ലഹരി വിരുദ്ധ മൂവാറ്റുപുഴയ്ക്കായി  കൂട്ടയോട്ടം നടത്തി

 

    ലഹരി വിരുദ്ധ മൂവാറ്റുപുഴ എന്ന ആശയ പ്രചാരണാര്‍ത്ഥം കൂട്ടയോട്ടം നടത്തി. മൂവാറ്റുപുഴ തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ പങ്കെടുത്ത കൂട്ടയോട്ടം മൂവാറ്റുപുഴ നഗരസഭാ ഓഫീസിന് സമീപത്ത് നഗരസഭ അധ്യക്ഷന്‍ പി.പി എല്‍ദോസ് ഫ്‌ളാഗ് ഓഫ് ചെയ്തു. തര്‍ബിയത്ത് സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു സമാപനം.

    വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജോസ് കുരിയാക്കോസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ മാനേജര്‍ ടി.എസ് അമീര്‍, പ്രിന്‍സിപ്പല്‍ പി. മനോജ്, വി.എച്ച്.എസ്.ഇ വിഭാഗം പ്രിന്‍സിപ്പല്‍ ജൂലി ഇട്ടിയേക്കാട്ട്, ഹെഡ്മാസ്റ്റര്‍ സോണി മാത്യു, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എം.എസ് സ്റ്റേഹ, ഇ.ആര്‍ ബിഹേഷ്,
ജാഗ്രതാ സമിതി പ്രസിഡന്റ് അബു മുണ്ടാട്ട് സംസാരിച്ചു.

date