Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

    ഭക്ഷ്യ സുരക്ഷാ വകുപ്പ് എറണാകുളം ജില്ലാ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ലഭ്യമാക്കുന്നതിനു ടെന്‍ഡര്‍ ക്ഷണിച്ചു.  ഓഫീസിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഭക്ഷ്യ സുരക്ഷ അടിയന്തര പ്രവര്‍ത്തനങ്ങളുടെയും ക്വിക് റെസ്‌പോണ്ട്‌സ് ടീമിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു വാഹനങ്ങള്‍ രണ്ടു മാസത്തേക്കാണ് ആവശ്യമുള്ളത്. 

    താല്‍പര്യമുള്ളവര്‍ക്ക് നവംബര്‍ മൂന്ന് വൈകുന്നേരം മൂന്നു വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും ടെന്‍ഡര്‍ ഫോറം വാങ്ങുന്നതിനുമായി എറണാകുളം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം, എരൂര്‍ സൗത്ത് പി.ഒ, തൃപ്പൂണിത്തുറ - 682306 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04842784807

date