Skip to main content

ഡോ. സ്‌കറിയ സക്കറിയ കേരളം കണ്ട മികച്ച ഭാഷാഗവേഷകൻ: മന്ത്രി ഡോ. ബിന്ദു

കേരളം കണ്ട മികച്ച ഭാഷാഗവേഷകനും  അധ്യാപകനുമായ ഡോ.സ്‌കറിയ സക്കറിയയുടെ വിയോഗത്തിൽ ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അനുശോചിച്ചു.

ഹെർമൻ ഗുണ്ടർട്ടിന്റെ രേഖാശേഖരങ്ങൾ കണ്ടെത്തി പ്രസിദ്ധീകരിച്ചതടക്കമുള്ള മൗലികമായ ഭാഷാ സംഭാവനകൾ കൈരളിക്ക് നൽകിയ ഗുരുവാണ് യാത്രയായിരിക്കുന്നത്. മലയാളഭാഷയുടെ വികാസപരിണാമങ്ങളെപ്പറ്റി  നടത്തിയ വിപുലവും ആഴമുറ്റതുമായ ഗവേഷണങ്ങളുടെ പേരിൽ കേരളം എക്കാലവും ഡോ. സ്‌കറിയ സക്കറിയയോട് കടപ്പെട്ടിരിക്കും - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

മലയാള ഭാഷാ പഠനംസംസ്‌കാര പഠനങ്ങൾഭാഷാ ചരിത്രംജൂതപഠനംസ്ത്രീപഠനങ്ങൾവിവർത്തന പഠനങ്ങൾഫോക്ലോർ തുടങ്ങി മലയാളവും കേരളവുമായി ബന്ധപ്പെട്ട ഒട്ടേറെ പഠനമേഖലകൾക്ക് ഡോ.സ്‌കറിയ സക്കറിയ അന്താരാഷ്ട്ര നിലവാരം നൽകിയത് മന്ത്രി ഡോ. ബിന്ദു അനുസ്മരിച്ചു.

എം ജി സർവ്വകലാശാല ഓണററി ഡോക്ടറേറ്റും സംസ്ഥാന സർക്കാർ കൈരളി പുരസ്‌കാരവും നൽകി ആദരിച്ചതിൽ പങ്കാളിയാവാൻ കഴിഞ്ഞതും ഓർമ്മിക്കുന്നു - മന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.

പി.എൻ.എക്സ്.  4991/2022

date