Skip to main content

'ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ വെബ്‌സൈറ്റ് മന്ത്രി പ്രകാശനം ചെയ്തു

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന 'ഹരിതവിദ്യാലയംവിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷന്റെ വെബ്‌സൈറ്റും മാർഗരേഖയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. ഡിസംബറിൽ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്‌കൂളുകൾക്ക് യഥാക്രമം 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. അവസാന റൗണ്ടിലെത്തുന്ന മറ്റു സ്‌കൂളുകൾക്ക് 2 ലക്ഷം രൂപ വീതവും ലഭിക്കും.

സ്‌കൂളുകൾക്ക് ഓൺലൈനായി  നവംബർ 4 വരെ www.hv.kite.kerala.gov.in പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കുന്ന 100 സ്‌കൂളുകളുടെ ഫ്‌ലോർ ഷൂട്ട് നവംബർ അവസാനവാരം ആരംഭിക്കും. ഈ സ്‌കൂളുകൾക്ക് 15,000 രൂപ വീതം ലഭിക്കും. പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കുന്ന സ്‌കൂളുകളിൽ ഹരിതവിദ്യാലയം സംഘം സന്ദർശനം നടത്തി ഡോക്യുമെന്റേഷൻ നടത്തും.

സ്‌കൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് കൂടെ അറിയാനുള്ള അവസരമായിക്കണ്ട് മുഴുവൻ സ്‌കൂളുകളും പ്രാഥമിക റൗണ്ടിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഭ്യർത്ഥിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്ഡി.ജി.ഇ കെ.ജീവൻ ബാബുകൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ.പി ജയപ്രകാശ്എസ്.എസ്.കെ. ഡയറക്ടർ ഡോ. എ.ആർ സുപ്രിയസ്‌കോൾ വൈസ് ചെയർമാൻ ഡോ.പി.പ്രമോദ് എന്നിവർ സംബന്ധിച്ചു. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ വിദ്യാർത്ഥിനിയായ തീർത്ഥ എസ്-ന് മന്ത്രി ആദ്യ ബ്രോഷർ നൽകി.

സ്‌കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾഅടിസ്ഥാന സൗകര്യംസാമൂഹ്യ പങ്കാളിത്തംഡിജിറ്റൽ വിദ്യാഭ്യാസംവിദ്യാലയ ശുചിത്വംലഭിച്ച അംഗീകാരങ്ങൾകോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്‌കൂളുകളെ തെരഞ്ഞെടുക്കുക. ഓൺലൈൻ അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട ഹെൽപ്പ് ഡെസ്‌ക്കുകൾ കൈറ്റിന്റെ ജില്ലാ കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങും.

പി.എൻ.എക്സ്.  4992/2022

date