Skip to main content

നിയമസഭാ സമിതി സന്ദർശനം 25ന്

സംസ്ഥാനത്തെ നദികളും പുഴകളും നേരിടുന്ന മലിനീകരണ പ്രശ്നങ്ങളെക്കുറിച്ചും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങൾ സംബന്ധിച്ചും പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി സംബന്ധിച്ച നിമയസഭാ സമിതി (2021-23) 2022 ഒക്ടോബർ 25നു രാവിലെ ഏഴിന് കാസർഗോഡ് ജില്ലയിലെ ചന്ദ്രഗിരി പുഴയും തേജസ്വിനി പുഴയും അനുബന്ധ പ്രദേശങ്ങളും സന്ദർശിക്കും. രാവിലെ 11ന് മണിക്ക് കാസർഗോഡ് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കമ്മിറ്റി യോഗം ചേർന്ന് വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർപരിസ്ഥിതി പ്രവർത്തകർപൊതുജനങ്ങൾ എന്നിവരിൽ നിന്നും മേൽ വിഷയം സംബന്ധിച്ച് തെളിവെടുപ്പ്/ വിവര ശേഖരണം നടത്തും ജില്ലയിലെ ഇതര പാരിസ്ഥിതിക പ്രശ്‌നങ്ങൾ സംബന്ധിച്ച് നിവേദനങ്ങൾ സ്വീകരിക്കുകയും ചെയ്യും.

പി.എൻ.എക്സ്.  4993/2022

date