Skip to main content

തെങ്ങിൽ നിന്നും വിളവെടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

 

മൂവാറ്റുപുഴ കാർഷിക ഗ്രാമീണ മൊത്തവ്യാപാരവിപണന കേന്ദ്രം ഓഫിസിന്റെ അധീനതയിലുള്ള കായ്ഫലം ഉള്ള തെങ്ങുകളിൽ നിന്നും (37 നാടൻ തെങ്ങുകൾ, 8 ചെന്തെങ്ങുകൾ -കരിക്കിന് മാത്രം ഉതകുന്നത് ) 2022 നവംബർ 1 മുതൽ 11 മാസകാലയളവിലേക്ക് വിളവെടുക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽനിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിച്ചു.

ക്വട്ടേഷനിൽ പങ്കെടുക്കുന്നവർ 1000  രൂപ നിരതദ്രവ്യം അടയ്ക്കണം. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25 രാവിലെ 11 വരെ.

ക്വട്ടേഷൻ സമർപ്പിക്കേണ്ട വിലാസം - കാർഷിക ഗ്രാമീണ മൊത്ത വ്യാപാര വിപണന കേന്ദ്രം മൂവാറ്റുപുഴ, മാർക്കറ്റ് പി.ഒ, എറണാകുളം ജില്ല, പിൻ 686673. ഫോൺ:9946449071

date