Skip to main content

താത്പര്യപത്രം ക്ഷണിച്ചു

 

ഫോർട്ട് കൊച്ചി സബ് കളക്ടറുടെ ക്യാമ്പ് ഓഫീസ് നിർമ്മിക്കുന്നതിനായി 155,61,759രൂപയുടെ പ്രവർത്തികൾക്കായി ഭരണാനുമതി ലഭിച്ചിട്ടുള്ളതാണ്.നിർമ്മാണപ്രവർത്തികൾ നിർവഹിക്കുന്നതിന് താൽപര്യമുള്ള സർക്കാർ അംഗീകൃത അക്രഡിറ്റഡ് ഏജൻസികളിൽ നിന്നും താത്പര്യ പത്രം ക്ഷണിച്ചു.
 പി.എം.സി ആയി പദ്ധതി നിർവ്വഹണത്തിനായി ഏറ്റവും കുറഞ്ഞ  നിരക്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചു താൽപര്യപത്രം തയ്യാറാക്കി, മുദ്രവച്ച കവറിൽ ഒക്ടോബർ 28 ന് വൈകീട്ട് അഞ്ചിന്  മുൻപ് ജില്ലാകളക്ടറേറ്റിലെ ഹുസൂർ ശിരസ്തദാർ മുൻപാകെ സമർപ്പിക്കേണ്ടതാണ്. ഒക്ടോബർ 10 ന് രാവിലെ 10.30 ന് ഡെപ്യൂട്ടി കളക്ടർ (ജനറൽ) മുമ്പാകെ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ കവറുകൾ തുറന്ന് പരിശോധിക്കുന്നതാണ്. പ്രത്യേക കാരണം സൂചിപ്പിക്കാതെ താൽപര്യപത്രം സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനും റദ്ദ് ചെയ്യുന്നതിനുമുള്ള പൂർണ്ണ അധികാരം ജില്ലാകളക്ടറിൽ നിക്ഷിപ്തമാണ്.

തിരഞ്ഞെടുക്കപ്പെടുന്ന ഏജൻസി, പ്രവർത്തി നിർവ്വഹണം നടത്തുന്നതിനുള്ള വിശദമായ തുകയും എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കി മൂന്ന് ദിവസത്തിനകം സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്  : 0484 2422292, 242229294 എന്നീ നമ്പറുകളിൽ വിളിക്കുക.

date