Skip to main content

കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന ദാരിദ്ര നിർമാർജ്ജന മിഷനിൽ (കുടുംബശ്രീ) ജില്ലാ മിഷൻ കോ-ഓർഡിനേറ്റർഅസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാർ /അർധസർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ/പ്രോഗ്രാം ഓഫീസർജില്ലാ മിഷൻ കോ-ഓർഡിനേറ്റർജില്ലാ അസി. മിഷൻ കോ-ഓർഡിനേറ്റർഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികകളിലാണ് നിയമനം. അപേക്ഷകൾ 31നകം നൽകണം. വിശദവിവരങ്ങൾക്ക്: 0471-2554714, 2554715, 2554716.

പി.എൻ.എക്സ്.  5017/2022

date