Skip to main content
ജില്ലയിൽ 'ബാലമിത്ര' ദേശീയ കുഷ്ഠരോഗ നിർമ്മാർജന പദ്ധതിയുടെ ഭാഗമായി ജില്ലാ വികസന കമ്മീഷ്ണർ ചേതൻ കുമാർ മീണയുടെ ചേംബറിൽ ചേർന്ന യോഗം

'ബാലമിത്ര' കുഷ്ഠരോഗ നിര്‍മ്മാര്‍ജന പദ്ധതി:  വ്യാഴാഴ്ച്ച മുതല്‍ സ്‌കൂളുകളില്‍ പരിശോധന

 

    ജില്ലയില്‍ 'ബാലമിത്ര' ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജന പദ്ധതിയുടെ ഭാഗമായി വ്യാഴാഴ്ച്ച(ഒക്ടോബര്‍ 20) മുതല്‍ സ്‌കൂളുകളില്‍ കുട്ടികളില്‍ പരിശോധന ആരംഭിക്കും. 5 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികള്‍ പഠിക്കുന്ന ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പരിശോധന ആരംഭിക്കുവാന്‍ ജില്ലാ വികസന കമ്മീഷ്ണര്‍ ചേതന്‍ കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. 

    കുട്ടികളിലെ കുഷ്ഠരോഗബാധ പ്രാരംഭഘട്ടത്തില്‍ത്തന്നെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും  ആരോഗ്യവകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ക്യാംപയിനാണ് 'ബാലമിത്ര'.

    പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്കും പി.ടി.എ അംഗങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകള്‍, ട്രൈബല്‍, ബഡ്‌സ് സ്‌കൂളുകള്‍ എന്നിങ്ങനെ എല്ലാ സ്‌കൂളുകളിലും പരിശോധന നടക്കും. ഒക്ടോബര്‍ 31 ന് സ്‌കൂളുകളിലെ പരിശോധന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
    യോഗത്തില്‍ ജില്ലാ ലെപ്രെസി ഓഫീസറും ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറായ ഡോ.കെ. സവിത, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date