Skip to main content

മൃസംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍

 

    മൃഗസംരക്ഷണ വകുപ്പ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന വ്യാപകമായി മൃഗക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന മൃഗസംരക്ഷണ ബോധവത്കരണ സെമിനാര്‍ നടത്തി. കോട്ടുവളളി വെറ്ററിനറി ഡിസ്‌പെന്‍സറി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാര്‍ കോട്ടുവളളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. കോട്ടുവളളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജ വിജു അധ്യക്ഷത വഹിച്ചു.  ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. മറിയാമ്മ തോമസ് പദ്ധതി വിശദീകരിച്ചു. 

    നോര്‍ത്ത് പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സനീഷ് കെ.എസ്, ഡോ. സലീം കെ. മണിക് ഫാന്‍, എറണാകുളം ചിഫ് വെറ്ററിനറി ഓഫീസര്‍ ഡോ. പി.എം രചന തുടങ്ങിയവര്‍ സംസാരിച്ചു. മൃഗസംരക്ഷണ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടര്‍ ഡോ. ബേബി ജോസഫ് മൃഗ ക്ഷേമ സെമിനാറിനു നേതൃത്വം നല്‍കി. 

    പെറ്റ് ഷോപ്പ് റൂള്‍സ്, മാര്‍ക്കറ്റ് റൂള്‍, നാട്ടാന പരിപാലന നിയമം, ഡോഗ് ബ്രീഡിംഗ് റൂള്‍, എ.ബി.സി. ഡോഗ് റൂള്‍ പി.സി.എ ആക്ട് എന്നീ നിയമങ്ങള്‍ സംബന്ധിച്ചുളള ബോധവല്‍ക്കരണം സെമിനാറില്‍ ഉള്‍പ്പെടുത്തി. ജനപ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍, വിശിഷ്ഠ വ്യക്തികള്‍, മൃഗക്ഷേമ പ്രവര്‍ത്തകര്‍, പെറ്റ് ഷോപ്പ് ഉടമസ്ഥര്‍ ഡോഗ് ബ്രീഡേഴ്‌സ്, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date