Skip to main content

കിറ്റ്സില്‍ സ്പോട്ട് അഡ്മിഷന്‍  ഒക്ടോബര്‍ 21ന്

 

 
    സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍  കേരളാ സര്‍വ്വകലാശാലയുടെ കീഴില്‍ എ.ഐ.ടി.സിയുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവല്‍  ആന്റ് ടൂറിസം) കോഴ്സില്‍  ഒഴിവുള്ള സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.  50 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം തൈയ്ക്കാടുള്ള കിറ്റ്സിന്റെ ഓഫീസില്‍  ഒക്ടോബര്‍ 21ന് രാവിലെ 10ന് നേരിട്ട് ഹാജരാകണം.  ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാനും, പ്ലെയിസ്മെന്റ് സൗകര്യവും നല്‍കും. കൂടൂതല്‍  വിവരങ്ങള്‍ക്ക് 9446529467/ 9447013046, 04712329539, 2327707 എന്നീ നമ്പരുകളില്‍  ബന്ധപ്പെടാം. 

date