Skip to main content

കെല്‍ട്രോണില്‍ മാധ്യമ പഠനം

 

    കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ഡിജിറ്റല്‍ മീഡിയ ജേര്‍ണലിസം, ടെലിവിഷന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയില്‍ പരിശീലനം നല്‍കുന്ന മാധ്യമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠന സമയത്ത് ചാനലില്‍ പരിശീലനം, പ്ലേസ്‌മെന്റ് സഹായം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. തിരുവനന്തപുരം കെല്‍ട്രോണ്‍ നോളേജ്‌സെന്ററില്‍ ആണ്  പരിശീലനം. ഒക്ടോബര്‍ 28 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമിനും മറ്റ്  വിവരങ്ങള്‍ക്കും ഫോണ്‍ 9544958182. വിലാസം :കെല്‍ട്രോണ്‍ നോളേജ്‌സെന്റര്‍, സെക്കന്റ്  ഫ്‌ലോര്‍, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695 014.

date