Post Category
ബി.ടെക് സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിക്കു കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനീയറിങ് കോളേജിൽ ബി.ടെക് കോഴ്സിൽ എല്ലാ ബ്രാഞ്ചുകളിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ള വിദ്യാർഥിനികൾ ഒക്ടോബർ 21 ന് രാവിലെ 9.30 ന് എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഹാജരാകണം. കേരളാ എൻട്രൻസ് (KEAM) 2022 പ്രവേശന പരീക്ഷ പാസ്സായ യോഗ്യതാ സർട്ടിഫിക്കറ്റും സമർപ്പിക്കണം.
വിശദവിവരങ്ങൾ 9895983656, 9995595456, 9497000337, 9495904240, 9605209257 എന്നീ നമ്പറുകളിലും www.lbt.ac.in ലും ലഭ്യമാണ്.
പി.എൻ.എക്സ്. 5030/2022
date
- Log in to post comments