Skip to main content

പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക നിയമനം

സംസ്ഥാനത്തെ ഒരു കേന്ദ്ര അർധ-സർക്കാർ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ പട്ടികജാതി വിഭാഗത്തിന് സംഭരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്. പട്ടികജാതിക്കാരുടെ അഭാവത്തിൽ പട്ടികവർഗ വിഭാഗത്തിലുള്ള ഉദ്യോഗാർഥികളെ പരിഗണിക്കും.

മൈക്രോബയോളജി/എൻവയോൺമെന്റൽ ബയോടെക്‌നോളജി/ ബയോകെമിസ്ട്രി എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനാന്തര ബിരുദവും രണ്ടു വർഷത്തെ ഗവേഷണ പരിചയവുമാണ് യോഗ്യത. 35,000 രൂപയാണ് പ്രതിമാസ വേതനം. പ്രായപരിധി 01.01.2022 ന് 30 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം).

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 25നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

പി.എൻ.എക്സ്.  5031/2022

date