Skip to main content

എഫ്.ഡി.എസ്.ജെ - യൂത്ത്/മോഡൽ പാർലമെന്റ് പരിശീലന പരിപാടി 21ന്

പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സിൽ രൂപീകരിച്ചിട്ടുള്ള ജനാധിപത്യത്തിനും, സാമൂഹ്യനീതിയ്ക്കുമായുള്ള വേദി അഥവാ എഫ്.ഡി.എസ്.ജെ യുടെ നേതൃത്വത്തിൽ യൂത്ത് /മോഡൽ പാർലമെന്റ് മത്സരങ്ങൾക്കായി അധ്യാപക കോ-ഓർഡിനേറ്റർമാർക്കുള്ള ഏകദിന പരിശീലനം ഒക്ടോബർ 21ന് തിരുവനന്തപുരം ഐ.എം.ജി.യിൽ പത്മ ഹാളിൽ (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ) നടക്കും. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ/കോളജ്തല അധ്യാപകരാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. എ.എ.റഹീം എം.പി ഉദ്ഘാടനം ചെയ്യും. പാർലമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ എം.പി ഡോ. എ. സമ്പത്ത്, അധ്യാപകനായ മനു എം. ആർ, നിയമസഭാ സെക്രട്ടറിയേറ്റിലെ മുൻ ജോയിന്റ് സെക്രട്ടറിമാരായിരുന്ന ടി. മനോഹരൻ നായർ, കെ. പുരുഷോത്തമൻ എന്നിവർ സെഷനുകൾ കൈകാര്യം ചെയ്യും.

പി.എൻ.എക്സ്.  5032/2022

date