Skip to main content

ഐ.എച്ച്.ആർ.ഡി മോഡൽ പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ

ഐ.എച്ച്.ആർ.ഡിയുടെ മോഡൽ പോളിടെക്‌നിക് കോളേജുകളിലേയ്ക്കും പൂഞ്ഞാർ എൻജിനിയറിങ് കോളേജുകളിലേയ്ക്കും ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. അഡ്മിഷന് താല്പര്യമുള്ളവർ അതതു ജില്ലകളിലെ മോഡൽ പോളിടെക്‌നിക് കോളേജുകളിലോ പൂഞ്ഞാർ എൻജിനിയറിങ് കോളേജിലോ നേരിട്ട് ബന്ധപ്പെടണം.

ബയോമെഡിക്കൽ എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്,  കമ്പ്യൂട്ടർ എൻജിനിയറിങ്ഇലക്ട്രോണിക്‌സ്  എൻജിനിയറിങ്,  ഇലക്ട്രിക്കൽ ഇലക്ട്രോണിക്‌സ്  എൻജിനിയറിങ്  എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.  അർഹരായ വിദ്യാർഥികൾക്ക് ഫീസാനുകൂല്യം  ലഭിക്കും. വിശദവിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡി വെബ് സൈറ്റ് സന്ദർശിക്കുകയോ താഴെ പറയുന്ന കോളേജുകളുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാം. രണ്ടാം വർഷ ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റുകളിലേക്കുള്ള അഡ്മിഷനും താഴെ പറയുന്ന പോളിടെക്‌നിക് കോളേജുകളുമായി ബന്ധപ്പെടാം. 

കെ കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്‌നിക് കോളേജ്മാള (0480-27207468547005080), മോഡൽ പോളിടെക്‌നിക് കോളേജ്പൈനാവ് (04862-23224608547005084), മോഡൽ പോളിടെക്‌നിക് കോളേജ്മറ്റക്കര (0481-25420228547005081), എൻജിനിയറിങ് കോളേജ്പൂഞ്ഞാർ (85470050359562401737), മോഡൽ പോളിടെക്‌നിക് കോളേജ്കരുനാഗപ്പള്ളി (94474883488547005083), മോഡൽ പോളിടെക്‌നിക് കോളേജ്വടകര (0496-25249208547005079), മോഡൽ പോളിടെക്‌നിക് കോളേജ്കല്ല്യാശ്ശേരി (0497-27802878547005082), മോഡൽ പോളിടെക്‌നിക് കോളേജ്കുഴൽമന്ദം (8547005086).

പി.എൻ.എക്സ്.  5036/2022

date