Skip to main content

ഇന്റഗ്രേറ്റഡ് എം.എ മലയാളം കോഴ്‌സിൽ ഒഴിവ്

താനൂർ സി.എച്ച്.എം.കെ.എം. ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം സെമസ്റ്റർ (2022-23) ഇന്റഗ്രേറ്റഡ് എം.എ. മലയാളം കോഴ്‌സിൽ എസ്.ടി, ഒ.ബി.എച്ച്, ഇ.ടി.ബി വിഭാഗങ്ങൾക്ക് അനുവദിച്ച സീറ്റുകളിൽ ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഐ.പി.ക്യാപ് രജിസ്‌ട്രേഷനുള്ള താല്പര്യമുള്ളവർ ഒക്ടോബർ 25ന് രാവിലെ 10 മണിക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി (അസൽ) കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: gctanur.ac.in, 0494-2582800.

പി.എൻ.എക്സ്.  5042/2022

date