Skip to main content
തൊഴിലും നൈപുണ്യവും വകുപ്പിന്റെ നേതൃത്വത്തില്‍ പായിപ്ര പഞ്ചായത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സഹകരണത്തോടെ അതിഥി തൊഴിലാളികള്‍ക്ക് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും പായിപ്ര എസ്റ്റേറ്റ്പടിയില്‍ വാര്‍ഡ് മെമ്പര്‍ നൗഷാദ് എം.എ ഉദ്്ഘാടനം ചെയ്യുന്നു.

അതിഥി തൊഴിലാളികൾക്ക്  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

 

ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പായിപ്ര ഗ്രാമ പഞ്ചായത്ത് എന്നിവയുമായി സഹകരിച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വാർഡ് മെമ്പർ എം എ നൗഷാദ്  ഉദ്ഘാടനം ചെയ്തു.

പായിപ്ര ഗ്രാമപഞ്ചായത്തിലെ എസ്റ്റേറ്റുംപടിയിൽ സംഘടിപ്പിച്ച  ക്യാമ്പിൽ ലേബർ ഓഫീസർ പ്രവീൺ ശ്രീധർ, പി എം സെയ്തുകുഞ്ഞ്, ആൽവിൻ ഷാൻ, അലിമോൻ സംസാരിച്ചു.

മരുന്നുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ സൗജന്യമായാണ് മെഡിക്കൽ ക്യാമ്പിൽ നൽകിയത്. 500 അതിഥി തൊഴിലാളികൾ  മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.

date