Skip to main content

ചെല്ലാനം മറുവക്കാട് പാടശേഖരത്തിലെ  കൊയ്ത്തുത്സവം ശനിയാഴ്ച ; മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും

 

    ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം പൊക്കാളി കൃഷി നടത്തിയ ചെല്ലാനം മറുവക്കാട് പാടശേഖരത്തിലെ കൊയ്ത്തുത്സവം ശനിയാഴ്ച (ഒക്ടോബര്‍ 22) രാവിലെ എട്ടിന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പിന്റെയും മൈനര്‍ ഇറിഗേഷന്‍, പോലീസ് വകുപ്പുകളുടെയും ചെല്ലാനം ഗ്രാമപഞ്ചായത്തിന്റെയും പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ പാട ശേഖര സമിതിയാണ് ഇത്തവണ മറുവക്കാട് കൃഷി നടത്തിയത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം മോണിറ്ററിങ് കമ്മിറ്റി കൃഷിക്ക് മേല്‍നോട്ടം വഹിച്ചിരുന്നു. ചെല്ലാനത്തെ കടലേറ്റ പ്രശ്‌നങ്ങള്‍ക്കു പരിഹാരമെന്ന നിലയിലാണു പൊക്കാളി കൃഷി വീണ്ടുമാരംഭിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. 

    കെ.ജെ മാക്‌സി എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് മുഖ്യപ്രഭാഷണം നടത്തും. എറണാകുളം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി ജോസ് പദ്ധതി വിശദീകരിക്കും. മറുവക്കാട് പാടശേഖര മോണിറ്ററിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ.റെനില്‍ ആന്റോ വികസന അജണ്ട അവതരിപ്പിക്കും. 

    പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എല്‍ ജോസഫ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികളായ ദീപു കുഞ്ഞുകുട്ടി, ആന്റണി ജോബി, അനില സെബാസ്റ്റ്യന്‍, ജെംസി ബിജു, ജോര്‍ജ് നിക്‌സണ്‍, സിമല്‍, സീമ ബിനോയ്, സിന്ധു ജോഷി, ഷീബ ജേക്കബ്, കെ.കെ സെല്‍വരാജ്, ആരതി ദേവദാസ്, മേരി ലിജിന്‍,  അസിസ്റ്റന്റ് ഡയറക്ടര്‍ സിന്ധു പി. ജോസഫ്, ചെല്ലാനം കൃഷി ഓഫീസര്‍ എം.എന്‍ ഗായത്രി, മറുവക്കാട് പാടശേഖര കര്‍ഷക യൂണിയന്‍ സെക്രട്ടറി കെ.എ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും.

date