Skip to main content

ദേശീയ ആയുർവേദ ദിനാചരണം : ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച്ച (22)

 

 ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ശനിയാഴ്ച്ച (ഒക്ടോബർ 22 ) എറണാകുളം കച്ചേരിപ്പടി എ.പി.ജെ അബ്ദുൽ കലാം ജില്ലാ ആയുർവേദ ആശുപത്രിയിൽ നടക്കും.രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവ്വഹിക്കും. എല്ലാ വീട്ടിലും എല്ലാദിനവും ആയുർവേദം എന്ന സന്ദേശത്തോടെ ഒക്ടോബർ 23 നാണ് ആയുർവേദ ദിനം ആചരിക്കുന്നത്.

ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ  നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ  എം. ജെ ജോമി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തും. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:ഇ.എ സോണിയ  ആയുർവേദ ദിന സന്ദേശം നൽകും. പരിപാടികളുടെ ഭാഗമായി ജില്ലാ ആയുർവേദ ആശുപത്രിയിൽ ഔഷധ സസ്യ പ്രദർശനം, ഔഷധാഹാര പ്രദർശനം, വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരം എന്നിവയും നടക്കും 

date