Skip to main content
ഊന്നുകല്ലിൽ  ലഹരിക്കെതിരെ  ജാഗ്രതാ ദീപം തെളിയിച്ച് പ്രതിജ്ഞ എടുക്കുന്ന ഈസ്റ്റേൺ ട്രെഡ്‌സ് ലിമിറ്റഡ് ഫാക്ടറിയിലെ അതിഥി തൊഴിലാളികൾ

ഊന്നുകല്ലിൽ  ലഹരിക്കെതിരെ   ജാഗ്രതാ ദീപം തെളിയിച്ച്  പ്രതിജ്ഞയെടുത്ത്  അതിഥി തൊഴിലാളികൾ 

 

അതിഥി തൊഴിലാളികളെ ലഹരിക്കെതിരെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ഊന്നുകല്ലിൽ ജാഗ്രതാ ദീപം തെളിയിക്കലും  ലഹരി വിരുദ്ധ  പ്രതിജ്ഞയും സംഘടിപ്പിച്ചു. ഊന്നുകൽ ഈസ്റ്റേൺ ട്രെഡ്‌സ് ലിമിറ്റഡ് ഫാക്ടറിയിൽ നടന്ന പരിപാടി കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ ഉദ്ഘാടനം നിർവഹിച്ചു.

തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ കവളങ്ങാട് ഗ്രാമപഞ്ചായത്തും, എക്സൈസ് വകുപ്പും, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പും  സംയുക്തമായാണു പരിപാടികൾ സംഘടിപ്പിച്ചത്. 

സിവിൽ എക്സൈസ് ഓഫീസർ കെ.സി എൽദോ ലഹരി വിരുദ്ധ സന്ദേശം നൽകി. ചടങ്ങിൽ  അസിസ്റ്റന്റ് ലേബർ ഓഫീസർ മുഹമ്മദ് ഷാ, ഫാക്ടറി മാനേജർ കെ.കെ സാബു, എച്ച്. ആർ ഓഫീസർ ടി.എ ജോസ് , റെജി മാധവൻ,  മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ  പങ്കെടുത്തു.

date