Skip to main content

ബേഡഡുക്കയില്‍ ഖരമാലിന്യം ഇനി സ്മാര്‍ട്ട് ആയി നീക്കം ചെയ്യാം

മാലിന്യസംസ്‌കരണ നടപടികള്‍ ഡിജിറ്റലാക്കാന്‍ ശുചിത്വമിഷന്റെയും നവകേരള കര്‍മപദ്ധതിയുടെയും സഹായത്തോടെ നടപ്പിലാക്കുന്ന ഹരിതമിത്രം സ്മാര്‍ട്ട് ഗര്‍ബേജ് ആപ്പിന് ബേഡഡുക്കയില്‍ തുടക്കം. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ പതിപ്പിച്ച ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ശുചിത്വമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എ.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അധ്യക്ഷത വഹിച്ചു. ഖരമാലിന്യ ശേഖരണം പൂര്‍ണമായും ആപ്പ് അടിസ്ഥാനത്തിലാകുന്ന ജില്ലയിലെ ആദ്യ പഞ്ചായത്താണ് ബേഡഡുക്ക. പഞ്ചായത്തിലെ 8215 വീടുകളിലും സ്ഥാപനങ്ങളിലും ക്യൂആര്‍ കോഡ് പതിപ്പിച്ചുള്ള എന്റോള്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി 40ഹരിത കര്‍മസേനാംഗങ്ങളാണ് പ്രവര്‍ത്തിച്ചത്. കാസര്‍കോട് ഗവ.കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും സഹായത്തിനെത്തി. ആദ്യഘട്ടത്തില്‍ ജില്ലയില്‍ 12 ഗ്രാമ പഞ്ചായത്തുകളിലും 2 നഗരസഭകളിലുമാണ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. ഹരിത കേരള മിഷന്‍ ആര്‍.പി പി.കെ.ലോഹിതാക്ഷന്‍, വി.ഇ.ഒ എ.ജിനേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മാധവന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എം.ഗുലാബി, ആര്‍.പി ട്രെയിനര്‍ ഷിജി, ഹരിത കര്‍മ്മ സേന സെക്രട്ടറി കെ.ശ്രീജ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സൈറ സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.വസന്തകുമാരി നന്ദിയും

date