Skip to main content

ന്യൂനപക്ഷ കമ്മിഷൻ അദാലത്ത് സംഘടിപ്പിച്ചു

 

സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ജില്ലയിൽ  അദാലത്ത് സംഘടിപ്പിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന  അദാലത്തിൽ 23 കേസുകളാണ് കമ്മീഷൻ  പരിഗണിച്ചത്.  അഞ്ച് കേസുകൾ തീർപ്പാക്കി.  പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട് ഏഴ് കേസുകളും  അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിനായി 11 കേസുകളും മാറ്റി. ഗാർഹിക പ്രശ്നങ്ങൾ, വിവാഹമോചനം, അയൽവാസികൾ തമ്മിലുള്ള തർക്കങ്ങൾ തുടങ്ങിയ കേസുകളാണ് അദാലത്തിൽ കൂടുതലായി പരിഗണിച്ചത്. കമ്മീഷൻ മെമ്പർ മുഹമ്മദ് ഫൈസൽ പരാതികൾക്ക് തീർപ്പു കൽപ്പിച്ചു.

date