Skip to main content

നിയമ ബോധവത്കരണ ജീവിത നൈപുണ്യ പരിശീലനം ആരംഭിച്ചു

ജില്ലാ ജയിലിലെ അന്തേവാസികള്‍ക്കുള്ള ത്രിദിന നിയമ ബോധവത്കരണ ജീവിത നൈപുണ്യ പരിശീലന പരിപാടി ആരംഭിച്ചു. നേര്‍വഴി പദ്ധതിയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ്, കാസര്‍കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റേയും, ജില്ലാ നിയമസേവന അതോറിറ്റിയുടെയും ജയില്‍ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശീലനം നല്‍കുന്നത്. കാസര്‍കോട് സബ് ജഡ്ജും ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയുമായ ബി.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വേണു അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ സി.കെ.ഷീബ മുംതാസ് മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് എം.പ്രമീള സംസാരിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജു സ്വാഗതവും ജില്ലാ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് വി.എ.നവാസ് ബാബു നന്ദിയും പറഞ്ഞു. ലൈഫ് സ്‌കില്‍ പരിശീലകരായ എന്‍.നിര്‍മ്മല്‍ കുമാര്‍, സുഭാഷ് വനശ്രീ, ഷൈജിത്ത് കരുവാക്കോട്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ.എ.ശ്രീജിത്ത്, മുഹമ്മദ് യാസിര്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.

date