Skip to main content

നോ ടു ഡ്രഗ്സ്: ലഹരിക്കെതിരേ ഇന്നു (22 ഒക്ടോബർ) നിയമസഭാ മണ്ഡലങ്ങളിൽ ദീപം തെളിക്കും

 

മയക്കുമരുന്ന് വ്യാപനത്തിനെതിരേ സംസ്ഥാന സർക്കാർ നടത്തുന്ന നോ ടു ഡ്രഗ്സ് ക്യാംപെയിന്റെ ഭാഗമായി ഇന്ന് (22 ഒക്ടോബർ) സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ലഹരിക്കെതിരേ ദീപം തെളിക്കും. നിയമസഭാ സാമാജികരുടെ നേതൃത്വത്തിലാണു പരിപാടി. ലഹരിക്കെതിരായ ബോധവത്കരണ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

സംസ്ഥാനത്തൊട്ടാകെ ഒക്ടോബർ 23, 24 തീയതികളിൽ എല്ലാ ഗ്രന്ഥശാലകളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. ഒക്ടോബർ 24നു സംസ്ഥാനത്തെ എല്ലാ ഭവനങ്ങളിലും വൈകിട്ട് ആറിനു ലഹരിക്കെതിരെ ദീപം തെളിയിക്കും.

പി.എൻ.എക്സ്.  5063/2022

date