Skip to main content

അനന്യസമേതം : ആയിരം പെൺകുട്ടികളുടെ ക്യാമ്പ് ഇന്ന് (ഒക്ടോബർ 22) 

 

സ്ത്രീ ശാക്തീകരണത്തിനായി ആയിരം പെൺകുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പുകൾ ഇന്ന് (ഒക്ടോബർ 22) നടക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ 11 മണിക്ക് പുറനാട്ടുകര ശ്രീ ശാരദ ഗേൾസ് ഹൈസ്കൂളിൽ ഉന്നത വിദ്യാഭ്യാസ   സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനാകും.

ജില്ലയിലെ 20 വിദ്യാലയങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. 8, 9 ക്ലാസുകളിലെ കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുക. സംഘാടകരായ സ്കൂളുകൾക്കൊപ്പം, തൊട്ടടുത്ത 2 വിദ്യാലയങ്ങളിലെ കുട്ടികളും അടക്കം ഒരു ക്യാമ്പിൽ 50 പേരാണ് ഉണ്ടാവുക.

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്‌  പ്രസിഡന്റ്‌ ആനി ജോസ്, അടാട്ട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സിമി അജിത്‌കുമാർ, ജില്ലാ പഞ്ചായത്ത്‌ അംഗം ജിമ്മി ചൂണ്ടൽ വിദ്യാഭ്യാസ വകുപ്പിലെയും വനിതാ ശിശുക്ഷേമ വകുപ്പിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

date