Skip to main content

സ്വയംതൊഴിൽ ബോധവൽക്കരണ ശില്പശാല

 

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന സർക്കാർ പ്രഖ്യാപനത്തിന്റെ ഭാഗമായി എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകൾ മുഖേന നടപ്പിലാക്കിവരുന്ന വിവിധ സ്വയംതൊഴിൽ പദ്ധതികളെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി എറണാകുളം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിക്കുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുള്ള സ്വയംതൊഴിൽ വായ്പകൾ എന്ന വിഷയത്തിൽ ഒക്ടോബർ 28ന് രാവിലെ 10 ന് തൃക്കാക്കര നഗരസഭാ കമ്മ്യൂണിറ്റി ഹാളിലാണ് ശില്പശാല നടത്തുന്നതെന്ന് ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ അറിയിച്ചു.
ഫോൺ :0484 2422458

date