Skip to main content

'ആസാദി കാ അമൃത് മഹോത്സവ്: നിയമസഭയുടെ ആഭിമുഖ്യത്തിൽ പരിപാടികൾ

'ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള നിയമസഭയുടെ മ്യൂസിയം വിഭാഗം സംസ്ഥാനത്തെ വിവിധ നിയോജകമണ്ഡലങ്ങളിൽ സ്വാതന്ത്ര്യ സമര ചരിത്രത്തെ ആസ്പദമാക്കി രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഫോട്ടോ/വീഡിയോ പ്രദർശനം സംഘടിപ്പിക്കും. പ്രദർശനത്തോടൊപ്പം എക്‌സൈസ് വകുപ്പുമായി സഹകരിച്ച് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുംനിയമസഭയുടെ പാർലമെന്ററി സ്റ്റഡീസ് വിഭാഗവും (കെ-ലാംപ്‌സ് (പി. എസ്)) യൂണിസെഫും സംയുക്തമായികാലാവസ്ഥാ വ്യതിയാനംദുരന്ത നിവാരണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരിപാടികളും സംഘടിപ്പിക്കും.  പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 25ന് പാലക്കാട് നെൻമാറ എലവഞ്ചേരി പ്രണവം ഓഡിറ്റോറിയത്തിൽ രാവിലെ 10.30 ന് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ നിർവ്വഹിക്കും. ചടങ്ങിൽ നെൻമാറ എം.എൽ.എ. കെ. ബാബു അദ്ധ്യക്ഷത വഹിക്കും.

പി.എൻ.എക്സ്.  5095/2022

date