Post Category
ഡി.സി.എ പ്രവേശന തീയതി നീട്ടി
സ്കോൾ-കേരള വഴി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് എട്ടാം ബാച്ചിന്റെ പ്രവേശന തീയതി നവംബർ മൂന്നു വരെ പിഴയില്ലാതെയും 60 രൂപ പിഴയോടുകൂടി നവംബർ ഒൻപത് വരെയും ദീർഘിപ്പിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
പി.എൻ.എക്സ്. 5098/2022
date
- Log in to post comments