Skip to main content

സ്മാർട്ടായി ഇടനാട് സർക്കാർ എൽ.പി സ്‌കൂൾ

 

കോട്ടയം: കരൂർ ഗ്രാമപഞ്ചായത്തിലെ ഇടനാട് സർക്കാർ എൽ.പി സ്‌കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ പണി പൂർത്തിയായി. രണ്ടുനിലകളിലായി 5468  ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമ്മിച്ചത്. ആറു ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് റൂമും അടക്കം എട്ടു മുറികളാണ് പുതിയ കെട്ടിടത്തിലുള്ളത്. പ്ലാൻ ഫണ്ടിൽനിന്നും 1.14 കോടി രൂപ ചെലവിലാണ് കെട്ടിട നിർമാണം. പന്ത്രണ്ടാം വാർഡിലുള്ള സ്‌കൂളിന് 2018-19 സാമ്പത്തികവർഷമാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കെട്ടിട നിർമാണത്തിനായുള്ള തുക അനുവദിച്ചത്.

ഫോട്ടോ ക്യാപ്ഷൻ: ഇടനാട് സർക്കാർ എൽ.പി സ്‌കൂളിലെ പുതിയ കെട്ടിടം.
(കെ.ഐ.ഒ.പി.ആർ 2448/2022 )

date