Skip to main content

ചെറുകിട സംരംഭങ്ങളുടെ ഉത്പന്ന പ്രദർശന മേളയ്ക്ക് ഇന്ന് തുടക്കം

 

കോട്ടയം: വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ചെറുകിട സംരംഭങ്ങളുടെ ഉത്പന്ന പ്രദർശന വിപണനമേള ഒക്ടോബർ 14 മുതൽ 21 വരെ കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഭക്ഷ്യോത്പന്നങ്ങൾ, തുണിത്തരങ്ങൾ, കരകൗശല ഉത്പന്നങ്ങൾ, ഇലക്ട്രോണിക്, ആയുർവേദ, മറ്റ് ഗാർഹിക ഉത്പന്നങ്ങളും മേളയിൽ ലഭ്യമാണ്. ചെറുകിട സംരംഭകരിൽ നിന്ന് നേരിട്ട് ഉത്പന്നങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യവും മേളയിലുണ്ട്.
(കെ.ഐ.ഒ.പി.ആർ 2450/2022 )

date