Post Category
പ്രസംഗ മത്സരം: 30 വരെ അപേക്ഷിക്കാം
ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. നവംബർ 15 ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിലാണു മത്സരം. ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. 5 മിനിറ്റാണ് പ്രസംഗത്തിന് സമയം ലഭിക്കുക. വിഷയം 5 മിനിറ്റ് മുമ്പ് നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയിൽ പ്രായമുള്ളവർ ബയോഡേറ്റയോടെ youthday2020@gmail.com എന്ന മെയിൽ ഐ.ഡിയിൽ ഒക്ടോബർ 30 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8086987262, 0471 2308630.
പി.എൻ.എക്സ്. 5121/2022
date
- Log in to post comments