Skip to main content

മയക്കുമരുന്ന്, അനാചാരം, അന്ധവിശ്വാസം തുടങ്ങിയവയ്ക്കെതിരെ ബോധവത്കരണം: സംസ്ഥാനതല ഉദ്ഘാടനം 28 ന്

 

*മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും

മയക്കുരുന്ന്അനാചാരംഅന്ധവിശ്വാസം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ സാംസ്‌കാരിക വകുപ്പ് ആശയപ്രചാരണ - ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 28 ന് രാവിലെ 11 ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനാകും. ശശി തരൂർ എം.പി മുഖ്യാഥിതിയാകും. ജില്ലയിലെ വജ്രജൂബിലി ഫെല്ലോഷിപ്പ് പരിശീലകരും പഠിതാക്കളും സാമൂഹികതിന്മയ്ക്കെതിരെയുള്ള ആശയപ്രചാരണം ലക്ഷ്യമിട്ടുള്ള വ്യത്യസ്ത കലാപരിപാടികൾ അവതരിപ്പിക്കും. സാംസ്‌കാരികസാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

പി.എൻ.എക്സ്.  5122/2022

date