Post Category
സെറ്റ് പരീക്ഷ ജനുവരി 22ന്
ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി 22ന് നടത്തും. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 31ന് വൈകിട്ട് അഞ്ചുവരെ ദീർഘിപ്പിച്ചു.
നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2021 ഒക്ടോബർ 2നും 2022 നവംബർ 5നും ഇടയിൽ വാങ്ങിയത്) സെറ്റ് പാസാകുന്ന പക്ഷം ഹാജരാക്കണം.
പി.എൻ.എക്സ്. 5124/2022
date
- Log in to post comments