Skip to main content

അവബോധന 2022 സമാപനം 31ന്

 

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് സംഘടിപ്പിക്കുന്ന അവബോധന 2022 ലഹരി വിരുദ്ധ പരിപാടിയുടെ സമാപന സമ്മേളനം ഒക്ടോബർ 31നു വൈകുന്നേരം 5ന് പുത്തരിക്കണ്ടം നായനാർ പാർക്കിൽ നടക്കും. വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തൊടനുബന്ധിച്ച് ദീപശിഖാ പ്രയാണവും മോട്ടോർ ബൈക്ക് റാലിയും പാളയം രക്തസാക്ഷി മണ്ഡപത്തിൽ ബോർഡ് ചെയർമാൻ ആർ. രാമചന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്യും.

പി.എൻ.എക്സ്.  5125/2022

date