Skip to main content

'നോ ടു ഡ്രഗ്സ്'  മോക്ഷ സാംസ്‌കാരിക മേള 26 മുതൽ 28 വരെ

*മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്യും

വിദ്യാർഥികളെയും യുവാക്കളെയും ലഹരിയുടെ പാതയിൽ നിന്ന് മോചിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫിസും ആരോഗ്യ കേരളവും കേരള സർവകലാശാലാ യൂണിയനും ചേർന്ന് സംഘടിപ്പിക്കുന്ന മോക്ഷ സാംസ്‌കാരിക മേള 26 മുതൽ 28 വരെ നടക്കും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി വൈകിട്ട് 26 ന് വൈകിട്ട് 5 ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. വട്ടിയൂർക്കാവ് എം.എൽ.എ വി.കെ.പ്രശാന്ത് വിശിഷ്ടാതിഥിയായിരിക്കും.

26 ന് വൈകിട്ട് മൂന്നിന് ആയുർവേദ കോളേജ് പരിസരത്ത് നിന്ന് ലഹരിവിരുദ്ധ സന്ദേശവുമായി ആരംഭിക്കുന്ന മിനി മാരത്തൺ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഫ്ളാഗ് ഓഫ് ചെയ്യും. മാരത്തൺ യൂണിവേഴ്സിറ്റി കോളേജിൽ സമാപിക്കും. 28 ന് വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ അധ്യക്ഷനാകും. 

26 ന് വൈകിട്ട് 6 ന് കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഗീത നിശ സംഘടിപ്പിക്കും. 27 ന് ലഘുനാടകം, പോസ്റ്റർ മത്സരങ്ങൾ, ഫുട്ബോൾ ടൂർണമെന്റ് എന്നിവയും നടക്കും. 28 ന് മൈം മത്സരം, സംഗീത നിശ എന്നിവയും അരങ്ങേറും.

പി.എൻ.എക്സ്.  5126/2022

date