Skip to main content

തലസ്ഥാനത്ത് പുതിയ സർക്കാർ ക്വാട്ടേഴ്‌സ്; ഇന്ന് (ബുധനാഴ്ച) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരത്ത് പുതുതായി പണികഴിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥർക്കായുള്ള പാർപ്പിട സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച ഉച്ചയ്ക്ക് 12 ന്  നേതാജി നഗറിൽ (ലോ - കോളേജ് ജംഗ്ഷൻ) നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആൻറണി രാജു, മേയർ ആര്യ രാജേന്ദ്രൻ, എം. പി മാരായ ശശി തരൂർ, എ.എ. റഹീം, വി.കെ. പ്രശാന്ത് എംഎൽഎ എന്നിവർ ചടങ്ങിൽ പങ്കെടുക്കും

 18 അപ്പാർട്‌മെന്റുകളുള്ള മൂന്ന് പാർപ്പിട സമുച്ചയങ്ങളാണ് നേതാജി നഗറിൽ സജ്ജമാക്കിയിരിക്കുന്നത്. രണ്ട് കിടപ്പു മുറികൾ, ഡ്രോയിംഗ് റൂം, അടുക്കള, വരാന്ത എന്നിവ ഉൾപ്പെടുന്നതാണ് ഒരു അപ്പാർട്ടമെന്റ്.   7.85 കോടി രൂപയുടെ ഭരണാനുമതി  ലഭിച്ച പദ്ധതിയാണ് ഇത്. പൊതുമരാമത്ത് ബിൽഡിംഗ്‌സ് വിഭാഗത്തിനായിരുന്നു  പാർപ്പിട സമുച്ചയത്തിന്റെ നിർമ്മാണ ചുമതല.

പി.എൻ.എക്സ്.  5137/2022

 

date