Skip to main content

ഏകദിന തൊഴിൽമേള 30ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 'കരിയർ എക്സ്പോ 2022' ഏകദിന തൊഴിൽമേളഒക്ടോബർ 30ന് തലശ്ശേരി ബി ഇ എം പി ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 9.30ന് അഭിമുഖം ആരംഭിക്കും. എഞ്ചിനീയറിംഗ്, ഐ ടി, ബാങ്കിങ്, ഫിനാൻസ്, ടീച്ചിങ്, മറ്റ് സേവന മേഖലകൾ എന്നിവയിലെ 15 ഓളം കമ്പനികൾ പങ്കെടക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്ട്രേഷൻ സ്ലിപ് സഹിതം ഹാജരായി പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.

date