Skip to main content

കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷിക്കാം

കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ് വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയ്ന്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ്, വീഡിയോ ആൻഡ് ഓഡിയോ എഡിറ്റിങ്, ടു ഡി അനിമേഷൻ, ത്രീ ഡി അനിമേഷൻ, വേഡ് പ്രോസസിങ് ആൻഡ് ഡാറ്റ എൻട്രി എന്നിവയാണ് കോഴ്സുകൾ.

ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീസ്‌കൂൾ ടീച്ചർ ട്രെയിനിങ്/ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനവും തുടങ്ങി. യോഗ്യത എസ് എസ് എൽ സി/പ്ലസ് ടു.

അക്കൗണ്ടിങ് കോഴ്സുകളായ മൂന്ന് മാസത്തെ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (ടാലി + എം എസ് ഓഫീസ്), ആറ് മാസത്തെ ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിങ്, ഏഴ് മാസത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ അക്കൗണ്ടിങ്, എട്ട് മാസത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ് എന്നീ കോഴ്സുകളിലേക്കും പ്രവേശനം നേടാം. യോഗ്യത: എസ് എസ് എൽ സി/ പ്ലസ്ടു/ബിരുദം/ബിരുദാനന്തര ബിരുദം

താൽപര്യമുള്ളവർ തളിപ്പറമ്പ് ബസ് സ്റ്റാന്റ് കോംപ്ലക്സിലെ കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 9072592458, 0460 2205474.

date