Skip to main content

ബി.ടെക് പ്രവേശനം

          മാനന്തവാടി ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ ഒഴിവുള്ളതും ഒഴിവു വരാൻ സാധ്യതയുള്ളതുമായ രണ്ടാം വർഷ ബി.ടെക് (ലെറ്റ്) സീറ്റുകളിൽ എൽ.ബിഎസ് ലെറ്റ് പ്രോസ്പെക്റ്റസിന് വിധേയമായി തത്സമയ പ്രവേശനം നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ചെക്ക് ലിസ്റ്റിലെ രേഖകൾ സഹിതം 28ന് രാവിലെ 11 മണിക്ക് മുൻപ് രജിസ്റ്റർ ചെയ്യണം. പ്രൈവറ്റ് /സെൽഫ് ഫിനാൻസിംഗ് കോളേജുകളിൽ നിലവിൽ പ്രവേശനം ലഭിച്ചിട്ടുള്ളവർ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും എൻ.ഒ.സി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്www.gecwyd.ac.in, 04935257321.

പി.എൻ.എക്സ്.  5146/2022

date