Post Category
സെറ്റ് ഓൺലൈൻ രജിസ്ട്രേഷൻ തീയതി നീട്ടി
ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർ സെക്കണ്ടറി അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) 2023 ജനുവരി 22 ന് നടക്കും. ഓൺലൈൻ രജിസ്ട്രേഷൻ 2022 ഒക്ടോബർ 31 ന് 5 മണി വരെ നീട്ടി.
നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2021 ഒക്ടോബർ 2 നും 2022 നവംബർ 5 നും ഇടയിൽ വാങ്ങിയത്) സെറ്റ് പാസ്സാകുന്ന പക്ഷം ഹാജരാക്കേണ്ടതാണ്.
പി.എൻ.എക്സ്. 5147/2022
date
- Log in to post comments