Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ടേഷനു (കില) കീഴിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കണ്ണൂർ തളിപ്പറമ്പയിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസ് കേരള ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റഡ് ലീഡർഷിപ്പ് (IPPL) 2022-23 അധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. MA Social Entrepreneurship and DevelopmentMA Public Policy and DevelopmentMA Decentralisation and Local Governance എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

ഏത് വിഷയത്തിലും 50 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ ബിരുധദാരികൾക്ക്  അപേക്ഷിക്കാം.  ഓരോ കോഴ്സിലും ഒരു മുൻ ജനപ്രധിനിധിക്കും ഒരു തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥനും സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്. രജിസ്ട്രേഷൻ ഫീസ് 450 രൂപ (എസ്.സി/എസ്.റ്റി/പി.ഡബ്ലു.ബി.ഡി – 270 രൂപ) ഓൺലൈനായി അടച്ച ശേഷം https://www.kila.ac.in/courses-offered/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി നവംബർ 21 വരെ അപേക്ഷ സമർപ്പിക്കാം. ഓരോ കോഴ്‌സുകളിലേക്കും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ്, രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ചതിന്റെ രേഖമറ്റ് അനുബന്ധ രേഖകൾ എന്നിവ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം.

പി.എൻ.എക്സ്.  5155/2022

date