Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യ ത്തിൽ തിരുവനന്തപുരം ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്‌ഡിപ്ലോമാ ഇൻ മൾട്ടിമീഡിയഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നവംബർ 9നകം നൽകണം.

പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ് ഇളവുണ്ട്. പഠനകാലത്ത് സ്‌റ്റൈപ്പന്റ് ലഭിക്കും. ഒ.ബി.സി/എസ്.ഇ. ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് അനുസൃതമായി ഫീസ് സൗജന്യമായിരിക്കും. വിശദ വിവരങ്ങൾക്ക്: 0471-2474720, 0471-2467728www.captkerala.com.

പി.എൻ.എക്സ്.  5156/2022

date